കേരളത്തിന് യുഎഇയുടെ അകമഴിഞ്ഞ സഹായം: നന്ദി പ്രവാഹവുമായി മലയാളികള്‍

കേരളത്തിന് യുഎഇയുടെ അകമഴിഞ്ഞ സഹായം: നന്ദി പ്രവാഹവുമായി മലയാളികള്‍

യുഎഇയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആളുകള്‍ അഭിന്ദന പ്രവാഹവുമായെത്തുന്നത്.

കേരളത്തെ പിടിച്ചുലച്ച പ്രളയനാളുകളാണ് കടന്നു പോയത്. ഈ സമയത്ത് എല്ലാവരും കൂടി ഒത്തൊരുമിച്ച് സംസ്ഥാനത്തെ കരയ്‌ക്കെത്തിച്ചു. പക്ഷേ ഇനിയാണ് അതിജീവനത്തിന്റെ നാളുകള്‍. ഒരുപാട് കൈകളുടെ സഹയാമുണ്ടെങ്കിലേ ഈ കുഞ്ഞു സംസ്ഥാനത്തിന് പിടിച്ച് നില്‍ക്കാനാകു.. 

പ്രളയസമയത്ത് കേരളത്തിനും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സഹായങ്ങളെത്തിയിരുന്നു. വ്യക്തികളും സംഘടനകളുമെല്ലാം ഭക്ഷണവും അവശ്യ സാധനങ്ങളും പണവും നല്‍കി സംസ്ഥാനത്തെ സഹായിച്ചു.

ഇതിനിടെ നമ്മുടെ കണ്ണ് തള്ളിച്ചു കൊണ്ടാണ് യുണൈറ്റഡ് അറബ് സ്റ്റേറ്റ്‌സിന്റെ സഹായമെത്തിയത്. കേന്ദ്രം പോലും നല്‍കാന്‍ മടിച്ച തുകയാണ് യുഎഇ നമ്മള്‍ക്ക് നല്‍കിയത്, 700 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന യുഎഇയുടെ സഹായ വാഗ്ദാനത്തിന് സംസ്ഥാനത്തിന്റെ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ മലയാളികള്‍ തന്നെ നേരിട്ട് യുഎഇയ്ക്ക് അഭിനന്ദനവും നന്ദിയുമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. യുഎഇയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആളുകള്‍ അഭിന്ദന പ്രവാഹവുമായെത്തുന്നത്. ഈദ് മുബാറക് ആശംസിച്ച് കൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു അഭിനന്ദനങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com