തന്റെ ഏക ആശ്രയമായ പെന്‍ഷന്‍ മുടക്കിയ ആ കാറൊന്നു കാട്ടിത്തരുമോ ? ; സര്‍ക്കാരിനോട് വൃദ്ധ

ഒരു കാര്‍ ഇപ്പോള്‍ ഈ മുത്തശ്ശിയുടെ ഏക ആശ്രയമായ വാര്‍ധക്യ പെന്‍ഷന്‍ തന്നെ മുടക്കിയിരിക്കുകയാണ്
തന്റെ ഏക ആശ്രയമായ പെന്‍ഷന്‍ മുടക്കിയ ആ കാറൊന്നു കാട്ടിത്തരുമോ ? ; സര്‍ക്കാരിനോട് വൃദ്ധ

കോഴിക്കോട് : സ്വന്തമായൊരു കാര്‍ എന്നത് എടച്ചേരിയിലെ കോട്ടേമ്പ്രത്ത് മീത്തലെ പട്ടേരി മാതു എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയുടെ സ്വപ്‌നത്തില്‍ പോലുമില്ല. എന്നാല്‍ ഒരു കാര്‍ ഇപ്പോള്‍ ഈ മുത്തശ്ശിയുടെ ഏക ആശ്രയമായ വാര്‍ധക്യ പെന്‍ഷന്‍ തന്നെ മുടക്കിയിരിക്കുകയാണ്.കെഎല്‍ 13 എക്‌സ് 8177 കാറിന്റെ ഉടമയാണ് മാതുവെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. 

ഇതേത്തുടര്‍ന്ന് മരുന്ന് വാങ്ങാന്‍ ഏക ആശ്രയമായ പെന്‍ഷന്‍ ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. ഇപ്പോള്‍ ഈ മുത്തശ്ശി ഒരു ആവശ്യമാണ് സര്‍ക്കാരിനോട് ഉന്നയിക്കുന്നത്. തന്റെ ഉടമസ്ഥതയിലുണ്ടെന്ന് സാമൂഹ്യക്ഷേമ വകുപ്പ് കണ്ടെത്തിയ ആ സ്വിഫ്റ്റ് കാര്‍ ഒന്നു കാണിച്ചു തരുമോ എന്നാണ് മാതുവിന്റെ ചോദ്യം. 

കണ്ണൂര്‍ ജില്ലയില്‍ മൊയ്തു എന്നയാളുടെതാണ് ഈ കാര്‍ എന്നാണ് സര്‍ക്കാരിന്റെ തന്നെ മോട്ടോര്‍വാഹന വകുപ്പ് രേഖകളിലുള്ളത്. കണ്ണൂര്‍ ആര്‍ടിഒ ഓഫിസിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതും. ഇല്ലാത്ത വാഹനങ്ങളുടെ നമ്പര്‍ ചേര്‍ത്ത് പല പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ നിഷേധിക്കപ്പെട്ടതായി സംസ്ഥാനത്ത് പരാതി വ്യാപകമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com