തിരുവനന്തപുരത്ത് നിന്ന് ഇന്നും കൂടുതല്‍ വിമാനങ്ങള്‍; കൊച്ചി നേവല്‍ ബേസില്‍ നിന്ന് സര്‍വീസുകള്‍ തുടരും 

24 അന്താരാഷ്ട്ര വിമാനങ്ങളും 12 ആഭ്യന്തര വിമാനങ്ങളും ഇന്ന് സര്‍വീസ് നടത്തും
തിരുവനന്തപുരത്ത് നിന്ന് ഇന്നും കൂടുതല്‍ വിമാനങ്ങള്‍; കൊച്ചി നേവല്‍ ബേസില്‍ നിന്ന് സര്‍വീസുകള്‍ തുടരും 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍. 24 അന്താരാഷ്ട്ര വിമാനങ്ങളും 12 ആഭ്യന്തര വിമാനങ്ങളും ഇന്ന് സര്‍വീസ് നടത്തും. പ്രളയത്തെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്തുനിന്ന് അധിക സര്‍വീസുകള്‍ നടത്തുന്നത്. 

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് ഇന്നും തുടരും. ബംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കുമാണ് ഇപ്പോള്‍ ഇവിടെ നിന്ന് സര്‍വ്വീസ് ഉള്ളത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടി ഇവിടെ നിന്ന് സര്‍വ്വീസ് നടത്തും. 70 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ അനുമതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com