'നോട്ട് ഫോര്‍ സെയിലി'ന് മുകളില്‍ സ്റ്റിക്കറൊട്ടിച്ചശേഷം വിലയിട്ടു; ക്യാമ്പിലേക്കു നല്‍കിയ ബ്രഡ് വില്‍പനയ്ക്കുവച്ച കടകളില്‍ പരിശോധന 

മോഡേണ്‍ ബ്രഡ് ഫാക്ടറിയില്‍ നിന്ന് ക്യാമ്പുകളിലേക്ക് വിതരണത്തിനായി നല്‍കിയ നോട്ട് ഫോല്‍ സെയില്‍ ബ്രഡാണ് വില്‍പന നടത്തുന്നതായി പരാതി ലഭിച്ചത്
'നോട്ട് ഫോര്‍ സെയിലി'ന് മുകളില്‍ സ്റ്റിക്കറൊട്ടിച്ചശേഷം വിലയിട്ടു; ക്യാമ്പിലേക്കു നല്‍കിയ ബ്രഡ് വില്‍പനയ്ക്കുവച്ച കടകളില്‍ പരിശോധന 

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സൗജന്യമായി നല്‍കിയ ബ്രഡ് വില്‍പന നടത്തിയ മാര്‍ജിന്‍ ഫ്രീ മര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. മട്ടാഞ്ചേരി ചുള്ളിക്കലിലെ രണ്ട് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളിലാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. സംഭവം വ്യക്തമായതോടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പിന്നീട് ഇരു സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 

മോഡേണ്‍ ബ്രഡ് ഫാക്ടറിയില്‍ നിന്ന് ക്യാമ്പുകളിലേക്ക് വിതരണത്തിനായി നല്‍കിയ നോട്ട് ഫോല്‍ സെയില്‍ ബ്രഡാണ് വില്‍പന നടത്തുന്നതായി പരാതി ലഭിച്ചത്. വില്‍പനയ്ക്കല്ലെന്ന്‌ എന്നെഴുതിയിരുന്ന ഭാഗത്ത് ഇത് കാണാതിരിക്കാനായി സ്റ്റിക്കര്‍ പതിപ്പിച്ച ശേഷമായിരുന്നു വില്‍പന നടത്തിവന്നത്. ബ്രഡ് വാങ്ങിയവര്‍ സ്റ്റിക്കര്‍ പൊളിച്ച് നോക്കിയപ്പോഴാണ് സംഭവം മനസിലായത്. സമൂഹമാധ്യമങ്ങളിലൂടെ ഇതേക്കുറിച്ച് പലരും തുറന്നുപറഞ്ഞതോടെയാണ് കൊച്ചി തഹസീല്‍ദാറിന്റെ നേതൃത്വത്തിലുളള സംഘം പരിശോധനയ്‌ക്കെത്തിയത്. 

വിതരണ ഏജന്‍സികള്‍ വഴി ക്യാമ്പുകളിലേക്ക് കൊടുത്തയച്ച ബ്രഡ്ഡുകളാണ് കടകളിലേക്കെത്തിയതെന്നാണ് സംശയിക്കുന്നത്. കടകള്‍ക്കെതിരെ കേസെടുക്കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കലക്ടര്‍ക്കും ആര്‍ഡിഒയ്ക്കും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com