പ്രളയദുരന്തത്തിനിടെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ട്ടി​യെ​ന്ന് വ്യാ​ജ സ​ന്ദേ​ശം :  യു​വാ​വ് അ​റ​സ്റ്റി​ൽ

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ട്ടി​യെ​ന്ന് വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച നെ​ന്മാ​റ സ്വ​ദേ​ശി അ​ശ്വി​ൻ ബാ​ബു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത്
 പ്രളയദുരന്തത്തിനിടെ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ട്ടി​യെ​ന്ന് വ്യാ​ജ സ​ന്ദേ​ശം :  യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കേരളം വെ​ള്ള​പ്പൊ​ക്ക ദുരിതം അനുഭവിക്കുന്ന സ​മ​യ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച് പരിഭ്രാന്തി പരത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ട്ടി​യെ​ന്ന് വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച നെ​ന്മാ​റ സ്വ​ദേ​ശി അ​ശ്വി​ൻ ബാ​ബു​വി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത്. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള​ൾ വ​ഴി വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. വ്യാ​ജ പ്ര​ച​ര​ണ പോ​സ്റ്റു​ക​ളെ കു​റി​ച്ച് സൈ​ബ​ർ ഡോം ​ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ്യൂ​സി​യം പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കേസ് രജിസ്റ്റർ ചെയ്തത്. ഭീ​തി ജ​നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ യൂ​ട്യൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ച്ച വി​ഡി​യോ​ക​ളും ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളും സൈ​ബ​ർ ഡോം ​നീ​ക്കം ചെ​യ്തി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com