വെളളപ്പൊക്കത്തില്‍ ചാലക്കുടി മാര്‍ക്കറ്റില്‍ നശിച്ചത് 300 കോടിയുടെ ഭക്ഷ്യധാന്യം

വെളളപ്പൊക്കത്തില്‍ ചാലക്കുടി മാര്‍ക്കറ്റില്‍ നശിച്ചത് 300 കോടിയുടെ ഭക്ഷ്യധാന്യം

ഓണക്കാലം മുന്‍കൂട്ടി കണ്ട് സംഭരിച്ചിരുന്ന ഇവ നശിച്ചതുമൂലം 300 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്

തൃശൂര്‍: സംസ്ഥാനത്തെ ഉലച്ച പ്രളയത്തില്‍ ചാലക്കുടി മാര്‍ക്കറ്റില്‍ സംഭരിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും മറ്റു ഉല്‍പ്പനങ്ങളും നശിച്ചു. ഓണക്കാലം മുന്‍കൂട്ടി കണ്ട് സംഭരിച്ചിരുന്ന ഇവ നശിച്ചതുമൂലം 300 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചാലക്കുടി പുഴ കരകവിഞ്ഞപ്പോള്‍ മാളയിലെ പ്രധാന ചെറുകിട വ്യാപാര മേഖല മുഴുവന്‍ വെള്ളത്തിനടിയിലായി. ബസ് സ്റ്റാന്‍ഡ് വരെ കയറിയ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നാണ് റോഡുകള്‍ പോലും പൂര്‍ണമായും സഞ്ചാരയോഗ്യമായത്. വ്യാപാര മേഖല പൂര്‍വസ്ഥിതിയിലാകാന്‍ ആഴ്ചകളോളം വേണ്ടിവരും.

വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ബണ്ടുകള്‍ തകര്‍ന്നു. ഇന്നലെ വരെ മാള ബസ് സ്റ്റാന്‍ഡ് മുഴുവന്‍ വെള്ളത്തിനടിയിരുന്നു. ട്രാന്‍സ്‌ഫോമറുകള്‍ പിഴുതെറിഞ്ഞതിനാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഒരുപാട് സമയമെടുക്കും. ചെറുകിട സ്ഥാപനങ്ങളില്‍ ഓണത്തിനായി കരുതിയ പല വ്യഞ്ജനങ്ങളും വസ്ത്രങ്ങളുമടക്കം എല്ലാം നശിച്ചു. മരുന്നുകടകളിലും വെള്ളം കയറി.

മാളയടക്കമുള്ള പ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ പോലും വാങ്ങണമെങ്കില്‍ ജനങ്ങള്‍ക്ക് ഇനി കുറച്ചുദിവസങ്ങളില്‍ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com