വേദനകള്‍ എല്ലാം മറന്നു; ദുരിതാശ്വാസക്യംപിലെ യുവതിക്ക് ആണ്‍കുഞ്ഞ്

ഉറ്റവരെ നഷ്ടപ്പെട്ടതിനുപിന്നാലെയെത്തിയ പ്രളയവും തീര്‍ത്ത പ്രതിസന്ധിയിലായിരുന്നു പ്രസീദയുടെ പ്രസവം
വേദനകള്‍ എല്ലാം മറന്നു; ദുരിതാശ്വാസക്യംപിലെ യുവതിക്ക് ആണ്‍കുഞ്ഞ്

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസക്യാംപിലെത്തിയ യുവതിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യ സിസേറിയന്‍. ചേരാനെല്ലൂര്‍ സ്വദേശി സുനീഷിന്റെ ഭാര്യ പ്രസീദയാണ് കഴിഞ്ഞ ദിവസം ലേക് ഷോര്‍ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉറ്റവരെ നഷ്ടപ്പെട്ടതിനുപിന്നാലെയെത്തിയ പ്രളയവും തീര്‍ത്ത പ്രതിസന്ധിയിലായിരുന്നു പ്രസീദയുടെ പ്രസവം.

ഒരു സങ്കക്കടലിന്റെ ഇരമ്പം ഇപ്പോഴുമുണ്ട് പ്രസീദയുടെ കണ്ണുകളില്‍. ആ കണ്ണുകളില്‍ പുതുപ്രതീക്ഷകള്‍ നിറച്ചത് ഇവനാണ്. പേരിട്ടിട്ടില്ല. ഒരുപാട് സങ്കടങ്ങള്‍ക്ക് നടുവില്‍ പ്രസീദയുടെ ഒരേയൊരു സന്തോഷം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അച്ഛന്റെ മരണം. അച്ഛന്‍ മരിക്കുമെന്ന് അറിഞ്ഞ് ആത്മഹത്യചെയ്ത സഹോദരന്‍. ആ ദുഃഖങ്ങള്‍ക്കിടയിലേക്കാണ് പ്രളയമെത്തിയത്. വീട്ടില്‍ വെള്ളം കയറിയതോടെ നെട്ടൂരിലെ ദുരിതാശ്വാസക്യാമ്പില്‍ ഭര്‍ത്താവിനൊപ്പമെത്തി.  

വരാപ്പുഴയിലെ െ്രെഡവിങ് സ്‌കൂളിലാണ് സുനീഷിന് ജോലി. പ്രസവവും മറ്റ് ചെലവുകളും ലേക് ഷോര്‍ ആശുപത്രി പൂര്‍ണ സൗജന്യമായി ചെയ്തുനല്‍കി. എന്നാല്‍ ഇനി മുകളറ്റം വെള്ളംകയറി നശിച്ച വീട്ടിലേക്ക് ഈ ചോരക്കുഞ്ഞുമായി മടങ്ങണമെന്നതാണ് ഒരേയൊരു ആശങ്ക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com