'ഈ പ്രളയം നമ്മളെ മാറ്റിത്തീര്‍ത്തത് ഇങ്ങനെയൊക്കെയാണ്;എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോകുകയാണ്'- മോഹന്‍ലാല്‍ (വീഡിയോ)

'ഈ പ്രളയം നമ്മളെ മാറ്റിത്തീര്‍ത്തത് ഇങ്ങനെയൊക്കെയാണ്;എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോകുകയാണ്'- മോഹന്‍ലാല്‍ (വീഡിയോ)

എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോകുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്‍. പൊരുതുക.

കൊച്ചി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങായി നടന്‍ മോഹന്‍ലാല്‍. പ്രളയത്തിന് ശേഷം എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോകുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്‍. പൊരുതുക. കൂടെ ഞാനുണ്ടെന്ന് മോഹന്‍ലാല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു

പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്രവേഗമാണ് ജീവിതത്തിലേക്ക് പിച്ചവെക്കാന്‍ തുടങ്ങിയത്. നമുക്കത് സാധിക്കും. നമുക്കേ സാധിക്കൂ. പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ നിങ്ങളെ വാരിയെടുത്ത സ്‌നേഹത്തിന്റെ കരുതല്‍ ഇന്നത്തേക്ക് മാത്രമല്ല. എന്നേത്തക്കുമുള്ളതാണെന്ന് എനിക്കുറപ്പുണ്ട്. ദുരിതാശ്വാസ ക്യാംപില്‍ നിന്നും മടങ്ങുന്ന നിങ്ങള്‍ ഒറ്റക്കല്ല എന്നോര്‍ക്കുക. മുഖ്യമന്ത്രി പറഞ്ഞതുപോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും മറ്റൊരുമലയാളിക്ക് അന്യനല്ല. ഈ പ്രളയം നമ്മെ പഠിപ്പിച്ചത് മണ്ണിനെ, മനുഷ്യനെ, പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട് അല്‍പ്പം കൂടി കാരുണ്യത്തോട ജീവിക്കാന്‍ കുറച്ചുകൂടി നല്ല മനുഷ്യനായി ജീവിക്കാന്‍ നമുക്ക് കഴിയണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു

മോഹന്‍ലാലിന്റെ വാക്കുകള്‍


പ്രളയം കഴിഞ്ഞു. ഇനി ജീവിതം. തോല്‍ക്കാന്‍ മനസ്സില്ലാത്തവരുടെ നാടാണ് ഇന്ന് കേരളം. ഒരു മലയാളി എന്ന നിലയില്‍ ഞാനിന്ന് കൂടുതല്‍ അഭിമാനിക്കുന്നു. അതിനെ ഞാന്‍ ഇന്ന മുന്‍പെത്താക്കാള്‍ ഏറെ സ്‌നേഹിക്കുന്നു. പ്രളയത്തില്‍ മുങ്ങിയ എന്റെ കേരളം എത്രവേഗമാണ് ജീവിതത്തിലേക്ക് പിച്ചവെക്കാന്‍ തുടങ്ങിയത്. നമുക്കത് സാധിക്കും. നമുക്കേ സാധിക്കൂ. പ്രിയപ്പെട്ടവരെ ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാതെ നിങ്ങളെ വാരിയെടുത്ത സ്‌നേഹത്തിന്റെ കരുതല്‍ ഇന്നത്തേക്ക് മാത്രമല്ല. എന്നേത്തക്കുമുള്ളതാണെന്ന് എനിക്കുറപ്പുണ്ട്. ദുരിതാശ്വാസ ക്യാംപില്‍ നിന്നും മടങ്ങുന്ന നിങ്ങള്‍ ഒറ്റക്കല്ല എന്നോര്‍ക്കുക. മുഖ്യമന്ത്രി പറഞ്ഞതുപോലെ നമ്മള്‍ ഒരുമിച്ചാണ് പോകുന്നത്. നിങ്ങളുടെ ജീവിതം ഇനി ഞങ്ങളുടേത് കൂടിയാണ്. ഒരു മലയാളിയും മറ്റൊരുമലയാളിക്ക് അന്യനല്ല. ഈ പ്രളയം നമ്മെ പഠിപ്പിച്ചത് മണ്ണിനെ, മനുഷ്യനെ, പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട് അല്‍പ്പം കൂടി കാരുണ്യത്തോട ജീവിക്കാന്‍ കുറച്ചുകൂടി നല്ല മനുഷ്യനായി ജീവിക്കാന്‍ നമുക്ക് കഴിയണം. പ്രളയം ഒരു മാലിന്യത്തില്‍ തള്ളിയ മാലിന്യത്തെ വീണ്ടുമൊരു പുഴയിലേക്ക് തള്ളാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അരുതെന്ന് പറയാന്‍ ആയിരങ്ങള്‍ ഉണ്ടായത് നാം കണ്ടില്ലേ. നോമ്പ് നോറ്റ മുസ്ലീം സഹോദരങ്ങള്‍ പ്രളയം മുക്കിയ ക്ഷേത്രം കഴുകി വൃത്തിയാക്കിയത് നാം കണ്ടില്ലേ. വിശന്ന നായയ്ക്ക് കുപ്പിപ്പാല് കൊടുക്കുന്ന സ്‌നേഹം നാം കണ്ടില്ലേ, ഈ പ്രളയം നമ്മളെ മാറ്റിത്തീര്‍ത്തത് ഇങ്ങനെയൊക്കെയാണ്. എനിക്ക് ഇപ്പോ ഉറപ്പുണ്ട്. എന്റെ നാട് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പോകുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മള്‍. പൊരുതുക. കൂടെ ഞാനുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com