ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി: വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാകണം; വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുത്

ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി - വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാകണം -വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുതെന്ന് പിണറായി 
ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി: വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാകണം; വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുത്

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രളക്കെടുതിയുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

മുന്‍കരുതല്‍ ഇല്ലാതെ ഡാം തുറന്നെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് അടിസ്ഥാനമില്ല. ഡാം തുറക്കുന്ന വിവരം ചെന്നിത്തല തന്നെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നായിരുന്നു പോസ്റ്റ്. ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് ആ ഫെയ്‌സ്്ബുക്ക് പോസ്റ്റ് തന്നെയാണ് മറുപടിയെന്നും പിണറായി പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പറയുന്നതില്‍ അനൗചിത്യമുണ്ടെന്നും പിണറായി പറഞ്ഞു

ഡാമുകള്‍ തുറന്നതല്ല പെരിയാറില്‍ വെള്ളം ഉയരാന്‍ ഇടയായത്. ശക്തമായി പെയ്ത മഴയെ തുടര്‍ന്നാണ് വെള്ളക്കെട്ട് ഉണ്ടായത്.യുഎഇ സ്വീകരിച്ച സാമ്പത്തിക സഹായം നേടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും പിണറായി പറഞ്ഞു. കേരളത്തിനായി സാമ്പത്തിക സഹായം നല്‍കിയ ഇന്ത്യന്‍ ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇപ്പോള്‍ ക്യാംപില്‍ തങ്ങുന്നവര്‍ 12 ലക്ഷം പേരാണുള്ളതെന്നും പിണറായി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com