ബാലഗോകുലത്തിന് പിന്നാലെ സിപിഎമ്മും ശ്രീകൃഷ്ണജയന്തി ആഘോഷം ഒഴിവാക്കുന്നു; സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയദുരിതത്തെ തുടര്‍ന്ന് സംഘപരിവാര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ കണ്ണൂരില്‍ സിപിഎമ്മും ആഘോഷങ്ങള്‍ മാറ്റിവച്ചു
ബാലഗോകുലത്തിന് പിന്നാലെ സിപിഎമ്മും ശ്രീകൃഷ്ണജയന്തി ആഘോഷം ഒഴിവാക്കുന്നു; സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്


കണ്ണൂര്‍: പ്രളയദുരിതത്തെ തുടര്‍ന്ന് സംഘപരിവാര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ കണ്ണൂരില്‍ സിപിഎമ്മും ആഘോഷങ്ങള്‍ മാറ്റിവച്ചു. 27മുതല്‍ സെപ്റ്റംബര്‍ 2വരെ നീളുന്ന പരിപാടികളാണ് സിപിഎം നിശ്ചയിച്ചിരുന്നത്.ഇതിനായി കണ്ടെത്തിയ തുക മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. 

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ശോഭായാത്രയില്‍ പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍ അടക്കം പങ്കെടുക്കുന്നത് പതിവായതോടെയാണ് കണ്ണൂരില്‍ സിപിഎം ശ്രീകൃഷ്ണജയന്തി ഘോഷയാത്രകള്‍ സംഘടിപ്പിച്ചുതുടങ്ങിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇത് മുടങ്ങാതെ നടത്താറുണ്ട്. 

ബാലസംഘത്തിന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ മഹോത്സവം എന്നപേരിലായിരുന്നു സിപിഎം പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതിനുപുറമേ കണ്ണൂരില്‍ മാനവിക ഐക്യസന്ദേശവാരം എന്നപേരില്‍ ശ്രീനാരയണഗുരു ജയന്തിമുതല്‍ ശ്രീകൃഷ്ണജയന്തി വരെ നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും സിപിഎം ഒരുക്കങ്ങള്‍ നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com