എന്തു സഹായവും നല്‍കാന്‍ തയ്യാര്‍; കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രാര്‍ഥനകളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
എന്തു സഹായവും നല്‍കാന്‍ തയ്യാര്‍; കേരളത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്:  പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രാര്‍ഥനകളുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രാര്‍ഥനകളും പുനരധിവാസത്തിനുള്ള ആശംസകളുമാണ് പാകിസ്ഥാന്‍ ജനതയുടെ പേരില്‍ ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ എന്തു സഹായം നല്‍കാനും തയാറാണെന്നും  ട്വിറ്ററിലെഴുതിയ കുറിപ്പില്‍ ഇമ്രാന്‍ വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com