കേരളത്തിലുണ്ടായത് നൂറ്റാണ്ടിലെ മഹാ പ്രളയമെന്ന് നാസ; വിഡിയോ രേഖാ ചിത്രം പുറത്തുവിട്ടു (വിഡിയോ) 

കേരളത്തിലുണ്ടായത് നൂറ്റാണ്ടിലെ മഹാ പ്രളയമെന്ന് നാസ; വിഡിയോ രേഖാ ചിത്രം പുറത്തുവിട്ടു
കേരളത്തിലുണ്ടായത് നൂറ്റാണ്ടിലെ മഹാ പ്രളയമെന്ന് നാസ; വിഡിയോ രേഖാ ചിത്രം പുറത്തുവിട്ടു (വിഡിയോ) 

ന്യൂയോര്‍ക്ക്: കേരളത്തിലുണ്ടായത് നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് അമേരിക്കന്‍ ബാഹ്യാകാശ ഏജന്‍സി നാസ. ജൂണ്‍ തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ഓഗസ്റ്റിലെ ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം അധികം മഴ പെയ്തതതായും നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പെയ്ത മഴയുടെ വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ നാസ പുറത്തുവിട്ടു. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റലൈറ്റായ ജി പി എം പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും കേരളത്തിലും കര്‍ണാടകയിലും മഴ ശക്തമാവുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആഗസ്റ്റ് 13 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴയുടെ വിവരങ്ങളാണ് രണ്ടു ബാന്‍ഡുകളിലായുള്ള വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com