ദുരിതാശ്വാസ പ്രവര്‍ത്തനം:  എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക്  25 ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിച്ച് സാങ്കേതിക സര്‍വകലാശാല

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക്  25 ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിച്ച് സാങ്കേതിക സര്‍വകലാശാല
ദുരിതാശ്വാസ പ്രവര്‍ത്തനം:  എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക്  25 ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിച്ച് സാങ്കേതിക സര്‍വകലാശാല

തിരുവനന്തപുരം : പ്രളയക്കെടുതികളെ അതിജീവിച്ച് പുതുകേരളം സൃഷ്ടിക്കാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക്  25 ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിച്ച് സാങ്കേതിക സര്‍വകലാശാല ഉത്തരവിറക്കി. പ്രളയബാധിത പ്രദേശങ്ങളില്‍ ആശ്വാസമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിദ്യാര്‍ഥികള്‍ക്ക്  നിലവിലുള്ള സെമസ്റ്ററിലെ ഓരോ വിഷയത്തിനും ലഭിക്കുന്ന മാര്‍ക്കിന്റെ 25 ശതമാനം  ഗ്രേസ് മാര്‍ക്കാണ് അനുവദിക്കുക.

 എന്നാല്‍ വിഷയത്തിന്റെ ആകെ മാര്‍ക്കിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കില്ല.  സര്‍വകലാശാലയുടെ കീഴിലെ 143 കോളേജുകളിലെ ബിടെക്, എം ടെക്, എംബിഎ, എംസിഎ തുടങ്ങി സര്‍വകലാശാലയുടെ  കീഴിലെ കോളേജുകളിലെ മുഴുവന്‍ കോഴ്‌സുകള്‍ക്കും ലഭിക്കും. നിലവിലുള്ള റെഗുലര്‍, സപ്ലിമെന്ററിക്കാര്‍ക്കും (2018 ആഗസ്ത് ഡിസംബര്‍) ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിരിക്കും. 

തിയറി പരീക്ഷകള്‍ക്ക് മാത്രമായിരിക്കും ഗ്രേസ് മാര്‍ക്ക്. പ്രാക്ടീക്കല്‍, ലാബ്, വൈവ മാര്‍ക്കുകള്‍ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥിളെ അണിനിരത്തേണ്ട ഉത്തരവാദിത്തം കോളേജ് യൂണിയനുകള്‍ക്കാണ്. ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ മുഖാന്തിരം യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. 

മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റതവണത്തേക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് അനുവദിക്കുകയെന്നും സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതലയുള്ള ഡോ. ജെ ലതയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആദ്യ സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍  നടന്നിട്ടില്ലാത്തതിനാല്‍  2018 ല്‍ പ്രവേശനം നേടിയവര്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com