ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ; ചെങ്ങന്നൂര്‍ ആര്‍ഡിഒയെ സ്ഥലംമാറ്റി

ചെങ്ങന്നൂര്‍ ആര്‍ഡിഒ വി ഹരികുമാറിനെ സ്ഥലംമാറ്റി
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ; ചെങ്ങന്നൂര്‍ ആര്‍ഡിഒയെ സ്ഥലംമാറ്റി

ആലപ്പുഴ : ചെങ്ങന്നൂരില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് നടപടി. ചെങ്ങന്നൂര്‍ ആര്‍ഡിഒ വി ഹരികുമാറിനെ സ്ഥലംമാറ്റി. അതുല്‍ എസ് നായരെ പകരം ചെങ്ങന്നൂര്‍ ആര്‍ഡിഒ ആയി സര്‍ക്കാര്‍ നിയമിച്ചു. സ്ഥലം മാറ്റിയ വി ഹരികുമാറിനെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായും നിയമിച്ചു. 


നേരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നതിനുമാണ് തഹസില്‍ദാര്‍ക്കെതിരെ നടപടി എടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com