ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; മന്ത്രി രവീന്ദ്രനാഥിനെ എറണാകുളത്തെ ഏകോപന ചുമതലയില്‍ നിന്ന് നീക്കി

എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഏകോപന ചുമതലയില്‍ നിന്ന് മന്ത്രി സി.രവീന്ദ്രനാഥിനെ നീക്കി
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച; മന്ത്രി രവീന്ദ്രനാഥിനെ എറണാകുളത്തെ ഏകോപന ചുമതലയില്‍ നിന്ന് നീക്കി

കൊച്ചി: എറണാകുളം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഏകോപന ചുമതലയില്‍ നിന്ന് മന്ത്രി സി.രവീന്ദ്രനാഥിനെ നീക്കി. പകരം ചുമതല മന്ത്രി എ.സി. മൊയ്തീന് നല്‍കി. വെള്ളപ്പൊക്ക ദുരിതം രൂക്ഷമായിരുന്ന രണ്ടു ദിവസം രവീന്ദ്രനാഥിന് എറണാകുളത്ത് എത്താന്‍ സാധിച്ചിരുന്നില്ല. തൃശൂരില്‍ അദ്ദേഹം കുടുങ്ങികിടക്കുകയായിരുന്നു. ദുരിതം രൂക്ഷമായി ബാധിച്ച എറണാകുളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എ.സി മൊയ്തീന് ചുമതല കൈമാറിയിട്ടുള്ളത്.

ബുധനാഴ്ചയാണ് എ.സി.മൊയ്തീന് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇന്ന് കൊച്ചിയിലെത്തി ചുമതലയേറ്റെടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കയും ക്യാമ്പുകളില്‍ മുഖ്യമന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തുകയും ചെയ്തു.അതേസമയം മന്ത്രി സി. രവീന്ദ്രനാഥിന് പകരം തൃശൂര്‍ ജില്ലയുടെ ചുമതല നല്‍കിയിട്ടുണ്ട്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com