നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സെപ്തംബർ 30നകം നൽകാൻ നിർദ്ദേശം

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ടവർക്ക് സെപ്തംബർ 30നകം നൽകാൻ നിർദ്ദേശം.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സെപ്തംബർ 30നകം നൽകാൻ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ടവർക്ക് സെപ്തംബർ 30നകം നൽകാൻ നിർദ്ദേശം. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സംസ്കൃതം എന്നീ സർവകലാശാലകൾക്ക് പ്രിൻസിപ്പൽ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്.

സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നൽകുന്നതിന് സർവ്വകലാശാലകൾ അദാലത്ത് നടത്തണമെന്നും ഫീസ് ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്. ഇതിലേക്കുള്ള അേപക്ഷകൾ ഓൺലൈനായും നേരിട്ടും സ്വീകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com