നിങ്ങള്‍ തലവെട്ടുന്നവരും തീവ്രവാദികളും ഒന്നുമല്ല; പ്രളയക്കെടുതിയില്‍ താങ്ങായ കണ്ണൂരിലെ ഡിവൈഎഫ്‌ഐക്കാരെപ്പറ്റി ആലുവയിലെ അധ്യാപിക(വീഡിയോ)

മലയാളക്കരയെ മുക്കിക്കളഞ്ഞ പ്രളയം ഇതുവരെധരിച്ചുച്ചിരുന്ന എല്ലാ വിശ്വാസങ്ങളെയും മാറ്റിമറിച്ചിരിക്കുകയാണ്. 
നിങ്ങള്‍ തലവെട്ടുന്നവരും തീവ്രവാദികളും ഒന്നുമല്ല; പ്രളയക്കെടുതിയില്‍ താങ്ങായ കണ്ണൂരിലെ ഡിവൈഎഫ്‌ഐക്കാരെപ്പറ്റി ആലുവയിലെ അധ്യാപിക(വീഡിയോ)

മലയാളക്കരയെ മുക്കിക്കളഞ്ഞ പ്രളയം ഇതുവരെധരിച്ചുച്ചിരുന്ന എല്ലാ വിശ്വാസങ്ങളെയും മാറ്റിമറിച്ചിരിക്കുകയാണ്. ആരാണ് നല്ല മനുഷ്യരെന്നും എവിടെനിന്നുമാണ് സഹായം ലഭിക്കുന്നതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാരൊക്കെയാണ് എന്നും മലയാളികള്‍ ഇപ്പോള്‍ മനസ്സിലാക്കിയിരിക്കുന്നു. കണ്ണൂരുകാരെല്ലാവരും അക്രമകാരികളാണെന്ന് ചിലര്‍ക്കിടയിലെങ്കിലും ഒരു തെറ്റിദ്ധാരണയുണ്ട്. ഈ പ്രളയദുരിതത്തോടുകൂടി അത് പൂര്‍ണമായു മാറിയിരിക്കുന്നു. കണ്ണൂരുകാരെക്കുറിച്ചുള്ള തന്റെ തെറ്റിദ്ധാരണ മാറിയ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുയാണ് ആലുവയിലുള്ള അധ്യാപിക. 

സ്‌കൂള്‍ വൃത്തിയാക്കാന്‍ കണ്ണൂരില്‍ നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഇവര്‍ ഇക്കാര്യം തുറന്നുപറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. നിങ്ങള്‍ തീവ്രവാദികളും തലവെട്ടുന്നവരുമൊക്കെയാണെന്ന ധാരണയായിരുന്നു ഞങ്ങള്‍ക്ക്,  എന്നാല്‍ അതൊന്നുമല്ലെന്ന് എറണാകുളത്തുകാര്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്-അധ്യാപിക പറയുന്നു. 

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂരുകാര്‍ എത്തുമെന്ന് പറഞ്ഞെങ്കിലും അത് വെറുതെയാകുമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍, രാവിലെ പത്തുമണിക്ക് മാത്രം ഞങ്ങളെത്തിയപ്പോള്‍ അതിനും എത്രയോ നേരത്തെ ഇവിടെയെത്തി സ്‌കൂള്‍ പഴയരൂപത്തിലേക്കെത്തിക്കുകയായിരുന്നു കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്നും അധ്യാപിക പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com