പ്രളയം: കറാച്ചിയില്‍ നിന്നും ദുരിതാശ്വാസ സഹായവുമായി പ്രത്യേകവിമാനം കോഴിക്കോടെത്തി

പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിന് കൈത്താങ്ങായി പാകിസ്താനിലെ കറാച്ചിയില്‍നിന്ന് പ്രത്യേക വിമാനം കോഴിക്കോട്ടെത്തി
പ്രളയം: കറാച്ചിയില്‍ നിന്നും ദുരിതാശ്വാസ സഹായവുമായി പ്രത്യേകവിമാനം കോഴിക്കോടെത്തി

കരിപ്പൂര്‍: പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിന് കൈത്താങ്ങായി പാകിസ്താനിലെ കറാച്ചിയില്‍നിന്ന് പ്രത്യേക വിമാനം കോഴിക്കോട്ടെത്തി. വിഷന്‍ എയര്‍വേയ്‌സിന്റെ പ്രത്യേക കാര്‍ഗോ വിമാനമാണ് 16 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി കോഴിക്കോട്ടെത്തിയത്.

കറാച്ചിയില്‍നിന്ന് നേരിട്ട് കോഴിക്കോട്ടെത്താന്‍ സാധിക്കാത്തതിനാല്‍ അബുദാബി വഴിയാണ് വിമാനം കോഴിക്കോട്ടെത്തിയത്. ബുധനാഴ്ച രാവിലെ 11.30നാണ് വിമാനമെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഇവ കോഴിക്കോട് സ്വദേശിയായ പ്രദീപ്കുമാര്‍ എന്നയാള്‍ക്ക് കൈമാറി. ട്രോമാകെയര്‍ സംഘടനയ്ക്കുവേണ്ടിയാണ് ഇയാള്‍ സാധനങ്ങള്‍ ഏറ്റുവാങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com