കേന്ദ്രം വീണ്ടും പാരയാകും; റെയില്‍വെ നല്‍കുന്ന 200കോടിയും മുഴുവനായി കേരളത്തിന് കിട്ടില്ല 

കേരളത്തിന് വേണ്ടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന തുക മുഴുവനും സംസ്ഥാനത്ത് ലഭിക്കില്ല.
കേന്ദ്രം വീണ്ടും പാരയാകും; റെയില്‍വെ നല്‍കുന്ന 200കോടിയും മുഴുവനായി കേരളത്തിന് കിട്ടില്ല 

ന്യൂഡല്‍ഹി: കേരളത്തിന് വേണ്ടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന തുക മുഴുവനും സംസ്ഥാനത്ത് ലഭിക്കില്ല. ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് എന്നുപറഞ്ഞ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേരളത്തിനായി റെയില്‍വെയും മറ്റു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും നല്‍കുന്ന സംഭാവന മുഴുവനായും ലഭിക്കില്ല. 

റെയില്‍വേയുടെ പതിമൂന്നു ലക്ഷം ജീവനക്കാര്‍ ഒരുദിവസത്തെ ശമ്പളം കേരളത്തിന് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കണമെന്നാണ് ഉത്തരവ്. ഇത് ഏകദേശം 200കോടി വരും. ഏതെങ്കിലും പദ്ധതിക്ക് മാത്രമല്ല പണം നല്‍കുന്നത് എന്ന വ്യവസ്ഥ അംഗീകരിച്ചാല്‍ മാത്രമേ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ സാധിക്കുകയുള്ളു. ഇത് വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com