'പ്രളയക്കെടുതി മറികടക്കാൻ എന്ത് സഹായത്തിനും തയ്യാർ' ; സഹായഹസ്തം നീട്ടി പാകിസ്ഥാൻ

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
'പ്രളയക്കെടുതി മറികടക്കാൻ എന്ത് സഹായത്തിനും തയ്യാർ' ; സഹായഹസ്തം നീട്ടി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ദുരിതം അനുഭവിക്കുന്നവര്‍ക്ക് പാക്‌ ജനതയുടെ പ്രാര്‍ത്ഥനകളും പുനരധിവാസത്തിനുള്ള ആശംസകളും അറിയിക്കുന്നു എന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ കുറിപ്പിലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ യുഎഇ, ഖത്തർ, തായ്ലൻഡ് തുടങ്ങി നിരവധി വിേദശ രാജ്യങ്ങൾ സഹായ വാ​ഗ്ദാനവുമായി രം​ഗത്തെത്തിയിരുന്നു. യുഎഇ 700 കോടിയാണ് വാ​ഗ്ദാനം നൽകിയത്. ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ വിദേശ സഹായം വേണ്ടെന്ന നിലപാടിലാണ് കേന്ദ്രസർക്കർ.വിദേശസഹായം സ്വീകരിക്കുന്നതിൽ  2004 മുതലുള്ള നയം ഇപ്പോൾ തിരുത്തേണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com