പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ടവരെ കൊള്ളയടിക്കാന്‍ ശ്രമം ; വീട് വൃത്തിയാക്കാന്‍ ചോദിച്ച ദിവസക്കൂലി 1500 രൂപ ; മറുനാടന്‍ തൊഴിലാളികളുമായി സംഘര്‍ഷം

പ്രളയക്കെടുതിയില്‍ പെട്ടവരുടെ വീടുകള്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികള്‍ അമിത കൂലി ചോദിച്ചത് അടിപിടിയില്‍ കലാശിച്ചു

കൊച്ചി : പ്രളയക്കെടുതിയില്‍ പെട്ടവരുടെ വീടുകള്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികള്‍ അമിത കൂലി ചോദിച്ചത് അടിപിടിയില്‍ കലാശിച്ചു. കൊച്ചി വരാപ്പുഴയിലാണ് സംഭവം. വീട് വൃത്തിയാക്കാന്‍ എത്തിയ മറുനാടന്‍ തൊഴിലാളികളാണ്, ദിവസക്കൂലി ഒരാള്‍ക്ക് 1500 രൂപ വീതം വേണമെന്ന് ആവശ്യപ്പെട്ടത്. സാധാരണ 700-800 രൂപ വാങ്ങുന്ന സ്ഥാനത്താണ് ഇരട്ടിയോളം തുക ആവശ്യപ്പെട്ടത്. 

ഇത് ചോദ്യം ചെയ്തതോടെ നാട്ടുകാരുമായി ഇവര്‍ സംഘര്‍ഷത്തിലായി. ഇതോടെ സ്ഥലത്തെത്തിയ നാട്ടുകാര്‍ മറുനാടന്‍ തൊഴിലാളികള്‍ മുഴുവന്‍ വരാപ്പുഴ വിട്ടുപോകണമെന്ന നിലപാടെടുത്തു. 

വരാപ്പുഴ- കൂനമ്മാവ് മേഖലകളില്‍ നൂറുകണക്കിന് മറുനാടന്‍ തൊഴിലാളികളാണ് ക്യാമ്പ് ചെയ്യുന്നത്. പ്രളയത്തില്‍ മുങ്ങിയ ഇവരുടെ ക്യാമ്പുകളില്‍ നിന്നും നാട്ടുകാര്‍ ഇടപെട്ടാണ് ഇതര സംസ്ഥാനക്കാരെ രക്ഷപ്പെടുത്തിയതും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനുള്ള മറുനാടന്‍ തൊഴിലാളികളുടെ ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com