മഴ, അണക്കെട്ടു തുറക്കല്‍, പ്രളയം: കേരളത്തില്‍ ഭൂചലന സാധ്യതയെന്നു വിലയിരുത്തല്‍

മഴ, അണക്കെട്ടു തുറക്കല്‍, പ്രളയം: കേരളത്തില്‍ ഭൂചലന സാധ്യതയെന്നു വിലയിരുത്തല്‍
മഴ, അണക്കെട്ടു തുറക്കല്‍, പ്രളയം: കേരളത്തില്‍ ഭൂചലന സാധ്യതയെന്നു വിലയിരുത്തല്‍

കൊച്ചി: കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും കേരളത്തില്‍ ഭൂചലന സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് വിലയിരുത്തല്‍. ഡാമുകള്‍ നിറഞ്ഞു കവിയുമ്പോഴും ജലം ശക്തമായി പുറത്തേയ്ക്ക് തുറന്നു വിടുമ്പോഴും അവിടുത്തെ ഭൂപ്രദേശത്തിന്റെ ഘടനയില്‍ മാറ്റം വരുന്നു. നേരത്തേ ഇടുക്കിയിലും പാലക്കാടും, വടക്കാഞ്ചേരിയിലും ഇത്തരം മാറ്റങ്ങള്‍ക്കു ശേഷം ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാല്‍ കമ്മത്ത് ചൂണ്ടിക്കാട്ടുന്നു. 

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ശക്തമായ മഴയ്ക്കുശേഷം ഇത്തരം ഇടങ്ങളില്‍ ഭൂചലന സാധ്യത ഉണ്ടെന്നാണെന്നും കരുതിയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

രാജഗോപാല്‍ കമ്മത്തിന്റെ കുറിപ്പ്: 

കേരളത്തില്‍ ഭൂചലന സാധ്യത.
കേരളം ഒരു ഭൂകമ്പ സാധ്യതയുള്ള മേഖലയായി കണക്കാക്കി വരുന്നു. ഇടുക്കി, പാലക്കാട്, പെരിയാര്‍ ഒഴുക്കുന്ന ഇടങ്ങള്‍, തൃശ്ശൂര്‍ , വടക്കാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നേരത്തേ പലതവണ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഇക്കുറി ഉണ്ടായ മഹാപ്രളയത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. കേരളത്തിലെ പല ഭ്രംശമേഖലകളിലും ആഴ്ന്നിറങ്ങുന്ന ജലം മൂലം മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാകുന്നു. 
ഡാമുകള്‍ നിറഞ്ഞു കവിയുമ്പോഴും ജലം ശക്തമായി പുറത്തേയ്ക്ക് തുറന്നു വിടുമ്പോഴും അവിടുത്തെ ഭൂപ്രദേശത്തിന്റെ ഘടനയില്‍ മാറ്റം വരുന്നു. നേരത്തേ ഇടുക്കിയിലും പാലക്കാടും, വടക്കാഞ്ചേരിയിലും ഇത്തരം മാറ്റങ്ങള്‍ക്കു ശേഷം ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ശക്തമായ മഴയ്ക്കുശേഷം ഇത്തരം ഇടങ്ങളില്‍ ഭൂചലന സാധ്യത ഉണ്ടെന്നാണ്.കൂടുതലും microt remor എന്ന വിഭാഗത്തില്‍ പെടുന്ന ചെറുഭൂചലനങ്ങളാണ്. ഇതോടൊപ്പമുള്ള മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയെയാണ് ഇനി സൂക്ഷിക്കേണ്ടത്. ഏതായാലും കരുതിയിരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com