വെള്ളപ്പൊക്കത്തില്‍ ഭര്‍ത്താവ് മരിച്ചു; ഒഴുകിപ്പോകാതിരിക്കാന്‍ മൃതദേഹം കെട്ടിയിട്ട് ഭാര്യ കാവലിരുന്നത് രണ്ടുദിവസം

ത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ നിന്ന് നീന്തിക്കയറിവന്ന ഓരോ ജീവിതങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും,കണ്മുന്നില്‍ പ്രിയപ്പെട്ടവര്‍ പിടഞ്ഞു മരിച്ചതിന്റെ...
വെള്ളപ്പൊക്കത്തില്‍ ഭര്‍ത്താവ് മരിച്ചു; ഒഴുകിപ്പോകാതിരിക്കാന്‍ മൃതദേഹം കെട്ടിയിട്ട് ഭാര്യ കാവലിരുന്നത് രണ്ടുദിവസം


ചെങ്ങന്നൂര്‍: കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ നിന്ന് നീന്തിക്കയറിവന്ന ഓരോ ജീവിതങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാകും,കണ്മുന്നില്‍ പ്രിയപ്പെട്ടവര്‍ പിടഞ്ഞു മരിച്ചതിന്റെ,സ്വരൂക്കൂട്ടി വെച്ചതെല്ലാം ഒരൊറ്റനിമിഷത്തില്‍ ഒലിച്ചുപോയതിന്റെ, അങ്ങനെ മനസ്സു മടുത്തുപോയ ഒരുപാട് അനുഭവങ്ങള്‍.. പ്രളയം മുക്കിക്കളഞ്ഞ ചെങ്ങന്നൂരിലെ പാണ്ടനാട്ട് വെള്ളത്തില്‍ വീണ് മരിച്ച ഭര്‍ത്താവിന്റെ മൃതശരീരം കെട്ടിയിട്ട് ഭാര്യ കാവലിപുന്നത് രണ്ടുദിവസമാണ്,അതും ഭക്ഷണവും വെള്ളവുമില്ലാതെ...

ശക്തമായ വെള്ളപ്പൊക്കത്തില്‍ പാണ്ടനാട്ട് പാരിഷ് ഹാളിനടുത്തുള്ള എബ്രഹാമിന്റെ വീടും വെള്ളത്തിടിയിലായി. വീടിനടുത്ത് താമസിക്കുന്ന സഹോദരന്റെ ഭാര്യയും അബ്രഹാമിന്റെ വീട്ടിലോടിയെത്തി രണ്ടാം നിലയില്‍ അഭിയം പ്രാപിച്ചു. എബ്രഹാം വീടിന്റെ താഴേക്ക് ഇറങ്ങിയതോടെ കാലുവഴുതി വെള്ളത്തില്‍ വീണ് തലയിടിച്ച് മരിച്ചു. എബ്രഹാമിന്റെ ഭാര്യയും ബന്ധുവായ സ്ത്രീയും നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെട ബന്ധപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. പ്രളയജലം വീട്ടിലൂടെ ശക്തമായി ഒഴുകിത്തുടങ്ങിയപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് മ!!ൃതദേഹം കെട്ടിയിട്ടു. 

രണ്ടുദിവസം കഴിഞ്ഞാണ് മൃതദേഹത്തോടൊപ്പം ഭാര്യയെയും ഭര്‍ത്തൃസഹോദരന്റെ ഭാര്യയെയും പുറത്തേക്കെത്തിച്ചത്. രക്ഷിക്കാനായി എല്ലാവരെയും വിവരമറിയിച്ചിട്ടും ഭര്‍ത്താവിന്റെ മതൃദേഹം ഒഴുകി പോകാതിരിക്കാന്‍ കെട്ടിയിട്ട് കാവലിരിക്കേണ്ടി വന്ന  അമ്മയുടെ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്ന് മകന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com