കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

വാതക ചോർച്ചയില്ലെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

കണ്ണൂർ:  കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. വാതക ചോർച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും നിലച്ചു.

പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് മുന്നിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ലോറി ഡിവൈഡറിൽ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2012ൽ കണ്ണൂർ ചാലയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് തീപിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com