കൊച്ചുമകള്‍ക്കൊപ്പം ടെറസില്‍ നിന്നു വീണു മുത്തശ്ശന്‍ മരിച്ചു; കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ 

മൂന്നുവയസുള്ള കൊച്ചു മകളോടൊപ്പം വീടിന്റെ ടെറസ്സില്‍ നിന്നും വീണ മത്സ്യതൊഴിലാളി മരിച്ചു
കൊച്ചുമകള്‍ക്കൊപ്പം ടെറസില്‍ നിന്നു വീണു മുത്തശ്ശന്‍ മരിച്ചു; കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ 

തിരുവനന്തപുരം: മൂന്നുവയസുള്ള കൊച്ചു മകളോടൊപ്പം വീടിന്റെ ടെറസ്സില്‍ നിന്നും വീണ മത്സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശി  ആന്റണി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ മൂന്ന് വയസുകാരി എലീന റോസിനയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  
 
കൊച്ചു മകളെ വീടിന്റെ ടെറസ്സില്‍ കളിപ്പിച്ച് കൊണ്ട് നില്‍ക്കുന്നതിനിടെ ഇരുവരും ടെറസില്‍ നിന്നും താഴേക്ക് വീണാണ്  അപകടമുണ്ടായതെന്നാണ് വിവരം. ഇരുവരെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആന്‍ണി യാത്രാമദ്ധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവികമരണത്തിന് കേസ് എടുത്തതായി കാഞ്ഞിരംകളം പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com