തിരുവോണ ദിവസം ദുരിതാശ്വാസ ക്യാമ്പുകളില്‍ മമ്മൂട്ടി, മടങ്ങിയത് സഹായ വാഗ്ദാനവും നല്‍കി

ക്യാമ്പുകളില്‍ കഴിയുന്നവരോട് സംസാരിച്ച്, അവരുടെ പ്രയാസങ്ങള്‍ ചോദിച്ച് മനസിലാക്കിയ മമ്മൂട്ടി സഹായ വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്
തിരുവോണ ദിവസം ദുരിതാശ്വാസ ക്യാമ്പുകളില്‍ മമ്മൂട്ടി, മടങ്ങിയത് സഹായ വാഗ്ദാനവും നല്‍കി

തൃശൂര്‍: തിരുവോണ ദിവസം തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കടുത്തേക്ക് മമ്മൂട്ടി എത്തി. കൊടുങ്ങല്ലൂരിലേയും പരിസരങ്ങളിലേയും വിവിധ ക്യാമ്പുകളിലാണ് മമ്മൂട്ടി തിരുവോണ ദിവസം രാവിലെ മുതല്‍ സന്ദര്‍ശനം നടത്തിയത്. 

ക്യാമ്പുകളില്‍ കഴിയുന്നവരോട് സംസാരിച്ച്, അവരുടെ പ്രയാസങ്ങള്‍ ചോദിച്ച് മനസിലാക്കിയ മമ്മൂട്ടി സഹായ വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്. പ്രളയത്തിന് പിന്നാലെ പറവൂരിലെ ക്യാമ്പുകളിലും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനായി മമ്മൂട്ടി എത്തിയിരുന്നു.

തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ടി.എന്‍.പ്രതാപന്‍, നടന്‍ പിഷാരടി, നടനും സംവിധായകനുമായ നാദിര്‍ഷ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com