നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം വേണ്ടെന്നുവച്ചത് നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാരിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍  

സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ബിനോയ് വിശ്വം ഹര്‍ജ്ജിയില്‍ പറയുന്നു
നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം വേണ്ടെന്നുവച്ചത് നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാരിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍  

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ഉലഞ്ഞ കേരളത്തിന് വാഗ്ദാനം ചെയ്ത   യുഎഇ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദനയം കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് സിപിഐ നേതാവ് ബിനോയ് വിശ്വം സുപ്രൂംകോടതിയില്‍ ഹര്‍ജി നല്‍കി. ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശസഹായം സ്വീകരിക്കാമെന്ന് ദുരന്തനിവാരണ ചട്ടങ്ങളില്‍ പറയുന്നുണ്ടെന്നും നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം വേണ്ടെന്നുവച്ചത് നിയമവിരുദ്ധമാണെന്നും ഹര്‍ജ്ജിയില്‍ പറയുന്നു. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ബിനോയ് വിശ്വം ഹര്‍ജ്ജിയില്‍ പറയുന്നു. 

കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി വിദേശ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ വിദേശ സഹായം സ്വീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മുന്‍ വിദേശകാര്യ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരന്തമുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രസര്‍ക്കാര്‍ നിസ്സഹായ നിലപാടാണ് കൈകൊള്ളുന്നത്. ഇതേതുടര്‍ന്നാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com