പിടിച്ചു കയറ്റിയതിന് പിന്നാലെ കേരളത്തിന് വീണ്ടും വ്യോമസേനയുടെ കൈത്താങ്ങ്; 20 കോടി നല്‍കും

രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിനൊപ്പം നിന്നതിന് പിന്നാലെയാണ് 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്
പിടിച്ചു കയറ്റിയതിന് പിന്നാലെ കേരളത്തിന് വീണ്ടും വ്യോമസേനയുടെ കൈത്താങ്ങ്; 20 കോടി നല്‍കും

പ്രളയ ദുരിതത്തില്‍ വലഞ്ഞ കേരളത്തിന് വ്യോമസേനയുടെ കൈത്താങ്ങ്. 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. 

രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിനൊപ്പം നിന്നതിന് പിന്നാലെയാണ് 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദക്ഷിണ വ്യോമ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി.സുരേഷ് 20 കോടിയുടെ ചെക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. 

പ്രളയം കേരളത്തെ പിടികൂടിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി വ്യോമസേന 663 പേരെ രക്ഷപെടുത്തി, 974 ടണ്‍ അവശ്യവസ്തുക്കള്‍ ദുരിത ബാധിതരിലേക്ക് എത്തിച്ചുവെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com