സൗമ്യയുടെ മരണം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു, ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയെന്ന് സൂചന

കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം
സൗമ്യയുടെ മരണം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു, ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയെന്ന് സൂചന

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസിലെ ഏക പ്രതിയായ സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് ജയില്‍ ജീവനക്കാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. 

പ്രതികളെ പുറം ജോലികള്‍ക്കായി വിടുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സെല്ലിന് പുറത്തേക്ക് ജോലികള്‍ക്കായി തടവുകാരെ വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടെ ഉണ്ടാവണം എന്നാണ് ചട്ടം. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. 

ജയിലില്‍ പൊതുവെ മര്യാദക്കാരിയായിരുന്ന സൗമ്യയ്ക്ക് അത്യാവശ്യം സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഈ സ്വാതന്ത്ര്യം തന്നെ പഴുതാക്കിയാണ് സൗമ്യ തന്റെ ജീവന്‍ അവസാനിപ്പിച്ചത്. വഴിവിട്ട ജീവിതത്തിന് തടസമാണെന്ന് കരുതി മകള്‍, അച്ഛന്‍, അമ്മ എന്നിവരെ കൊലപ്പെടുത്തി എന്നതാണ് സൗമ്യക്കെതിരായ കേസ്. 

സൗമ്യയുടെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്തിയിട്ടില്ല. എന്നാല്‍ സൗമ്യയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും, കൂട്ടക്കൊലപാതകത്തില്‍ മറ്റ് ചിലര്‍ക്ക് കൂടി പങ്കുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സിഐ അന്വേഷണം അട്ടിമറിക്കുകയാണെന്ന് അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com