ഇതര സംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നു

മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തിലായിരുന്നു സംഭവം. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് മരിച്ചത്. 

മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തിലായിരുന്നു സംഭവം. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം. വീടിന് പുറത്തേക്കിറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com