'ഇപ്പോള്‍ നല്‍കിയത് അഡ്വാന്‍സ്' ; കേരളത്തിന് അധികസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയെന്ന് ഗവര്‍ണര്‍

600 കോടി നല്‍കിയത് ആദ്യ ഗഡുവായാണ്. കൂടുതല്‍ തുക പിന്നീട് അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍
'ഇപ്പോള്‍ നല്‍കിയത് അഡ്വാന്‍സ്' ; കേരളത്തിന് അധികസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി : പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അധിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കിയതായി ഗവര്‍ണര്‍ പി സദാശിവം അറിയിച്ചു. 600 കോടി നല്‍കിയത് ആദ്യ ഗഡുവായാണ്. കൂടുതല്‍ തുക പിന്നീട് അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ഗവര്‍ണര്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഗവര്‍ണര്‍ക്ക് മോദി ഉറപ്പ് നല്‍കിയത്. 

ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി രൂപ കേരളത്തിനുള്ള സഹായത്തിന്റെ അഡ്വാന്‍സ് മാത്രമാണ്. ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ദമനുസരിച്ച് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും  ഉറപ്പുനല്‍കി. ഗവര്‍ണര്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

പ്രളയം മൂലം കേരളത്തിലെ ജനങ്ങള്‍ നേരിട്ട യാതനയെയും സംസ്ഥാനത്തെ രക്ഷാ,പുനരധിവാസപ്രവര്‍ത്തനങ്ങളെയും പറ്റി ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി. കേന്ദ്രം യാതൊരു മടിയും കൂടാതെ സമയോചിതമായി തന്നെയാണ് സഹായം നല്‍കിയിട്ടുള്ളത്  പ്രധാനമന്ത്രി  അറിയിച്ചതായും പി സദാശിവം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com