മലയാളികളുടെ ഒരു മാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാവും; ആശയ കുഴപ്പങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി

പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായത പങ്കുണ്ട്. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണ് ഇതെന്നും മുഖ്യമന്ത്രി
മലയാളികളുടെ ഒരു മാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാവും; ആശയ കുഴപ്പങ്ങള്‍ മാറുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ കെടുതികളില്‍ നിന്നും കേരളം കരകയറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായത പങ്കുണ്ട്. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

ലോകമെങ്ങുമുള്ള മലയാളികളാണ് നമ്മുടെ കരുത്ത്. ഒരു മാസത്തെ ശമ്പളം മലയാളിക്ക് നല്‍കാന്‍ സാധിച്ചാല്‍ കേരളത്തിന് കരകയറാനാവും. തുക പല ഗഡുക്കളായി നല്‍കിയാല്‍ മതി. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം, ഒരു മാസം മൂന്ന് ദിവസത്തെ വേതനം, അത് നല്‍കാനാകുമോ എന്ന് എല്ലാവരും പരിശോധിക്കണം ദുരിത ബാധിതരെ സഹായിക്കുന്നത് ആരും തടയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇപ്പോഴത്തെ ആശയ കുഴപ്പങ്ങള്‍ മാറും. കേന്ദ്ര സഹായം നല്ല രീതിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com