മലയാളികളെ അപമാനിച്ച് അര്‍ണബ് ഗോസ്വാമി; പ്രതിഷേധം ശക്തമാകുന്നു

മലയാളികളെ അപമാനിച്ച് അര്‍ണബ് ഗോസ്വാമി; പ്രതിഷേധം ശക്തമാകുന്നു

ഇന്ത്യയിലെ ഏറ്റവും നാണംകെട്ട ജനത എന്ന് കേരളീയരെ അര്‍ണബ് വിശേഷിപ്പിച്ചതിനെതിരെ ശക്തമായ മറുപടി നല്‍കുകയാണ് മലയാളികള്‍

 കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപ്പബ്ലിക് ടിവി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യയിലെ ഏറ്റവും നാണംകെട്ട ജനത എന്ന് കേരളീയരെ അര്‍ണബ് വിശേഷിപ്പിച്ചതിനെതിരെ ശക്തമായ മറുപടി നല്‍കുകയാണ് മലയാളികള്‍. 

ഞാന്‍ കണ്ട എക്കാലത്തേയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണബിന്റെ വാക്കുകള്‍. രാജ്യദ്രോഹമനോഭാവം ഉള്ളവരാണ് ഇത്തരം പ്രചാരണത്തിന് പിന്നില്‍. വ്യാജ പ്രചാരണം നടത്തുന്നതിന് കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും പണം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ചയ്ക്കിട് അര്‍ണബ് ചോദിച്ചിരുന്നു. 

അര്‍ണബ് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് മലയാളികള്‍ റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല തുടരുകയാണ്. അര്‍ണബിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് വേണ്ട, അയാളോട് ഒഎംകെവി പറയുകയാണെന്നെല്ലാമുള്ള കമന്റുകളുമായിട്ടാണ് മലയാളികള്‍ റിപ്പബ്ലിക് ടിവിയെ നേരിടുന്നത്. 

സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കനത്തതോടെ അര്‍ണബിന്റെ പരാമര്‍ശത്തിനെതിരെ നടന്‍  അജു വര്‍ഗീസും മുന്നോട്ടു വന്നു. മോനെ ഗോസ്വാമി നീ തീര്‍ന്നെട എന്നായിരുന്നു അജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com