രാജ്യം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോടൊപ്പം : പ്രധാനമന്ത്രി നരേന്ദ്രമോദി

യാതന അനുഭവിക്കുന്ന കേരളത്തോടൊപ്പം രാജ്യം ചേര്‍ന്നു നില്‍ക്കുന്നു
രാജ്യം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോടൊപ്പം : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി :  രാജ്യം ഒട്ടാകെ പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യാതന അനുഭവിക്കുന്ന കേരളത്തോടൊപ്പം രാജ്യം ചേര്‍ന്നു നില്‍ക്കുന്നു. ഈ പ്രതിസന്ധിയെ കേരളം അതിജീവിക്കുമെന്നും പ്രതിവാര റേഡിയോ പരിപാടിയായ മന്‍കി ബാതില്‍ പ്രധാനമന്ത്രി പറഞ്ഞു. 

പല രംഗങ്ങളില്‍ നിന്നുള്ളവരാണ് കേരളത്തിന് പിന്തുണയുമായി രംഗത്തു വന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വ്യോമസേന, നേവി, ബിഎസ്എഫ്, സിഐഎസ്എഫ്, ദ്രുതകര്‍മ്മ സേന, ദുരന്ത നിവാരണ സേന എന്നിവയെല്ലാം സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയത്. ഇവരുടെ പ്രയത്‌നത്തെ  അഭിനന്ദിക്കുന്നതായും
പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com