ഇതിന് ആര് മറുപടി പറയും?; റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍, ആവശ്യക്കാരെ തിരിച്ചറിയാനുളള പ്രയാസമെന്ന് അധികൃതര്‍, നടപടികള്‍ ഇഴയുന്നതായി ആക്ഷേപം 

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന്റെ ദുരിതാശ്വാസത്തിനായി എത്തിച്ച സാധനസാമഗ്രികളാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടക്കുന്നത്
ഇതിന് ആര് മറുപടി പറയും?; റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍, ആവശ്യക്കാരെ തിരിച്ചറിയാനുളള പ്രയാസമെന്ന് അധികൃതര്‍, നടപടികള്‍ ഇഴയുന്നതായി ആക്ഷേപം 

കൊച്ചി: പ്രളയക്കെടുതിയില്‍ ഇരകളായവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ എല്ലാവരും കൈയ്യും മെയ്യും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് മുന്നോട്ടുവരുന്ന ഒരു സമൂഹമായി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനം. ഇതിനിടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നുളള കാഴ്ചയാണ് ഇപ്പോള്‍ മനുഷ്യസ്‌നേഹികളെ അലോസരപ്പെടുത്തുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന്റെ ദുരിതാശ്വാസത്തിനായി എത്തിച്ച സാധനസാമഗ്രികളാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടക്കുന്നത്. കുപ്പിവെളളം ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള സാധനസാമഗ്രികളാണ് ഇവയില്‍ നല്ലപങ്കും. 700 ടണ്‍ വരുന്ന സാധനസാമഗ്രികള്‍ ഒരാഴ്ചയായി ഇവിടെ കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ജില്ലാ ഭരണകൂടമാണ് ഈ സാധനസാമഗ്രികള്‍ കൃത്യമായി വിതരണം ചെയ്യേണ്ടത്. ആവശ്യക്കാരെ തിരിച്ചറിഞ്ഞ് വിതരണം ചെയ്യുന്നതിനുളള ബുദ്ധിമുട്ടാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നിരവധിപ്പേര്‍ ക്യാമ്പുകളില്‍ നിന്ന് മടങ്ങി കഴിഞ്ഞു. ഇവരുടെ ആവശ്യം മനസിലാക്കി നടപടി സ്വീകരിക്കാന്‍ വരുന്ന കാലതാമസമാണ് റെയില്‍വേ സ്റ്റേഷനില്‍ സാധനസാമഗ്രികള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നാണ് അറിയുന്നത്. എങ്കിലും ബന്ധപ്പെട്ടവര്‍ വരുന്നതിനനുസരിച്ച് സാധനങ്ങള്‍ കൊണ്ടുപോകുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.എന്നാലും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ വേഗത്തിലാക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

 റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സാധനസാമഗ്രികള്‍ ജില്ലാഭരണകൂടമാണ് ആവശ്യക്കാര്‍ക്ക് എത്തിക്കേണ്ടത്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ ഇവ എത്തിക്കാന്‍ വൈകിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഉയരുന്നു. കുറഞ്ഞപക്ഷം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എടുത്ത് സംഭരണകേന്ദ്രങ്ങളില്‍ എത്തിക്കാനുളള നടപടികളെങ്കിലും അതിവേഗം സ്വീകരിച്ചുകൂടെ എന്ന ആക്ഷേപവും ചിലര്‍ ഉന്നയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com