ഇന്ധനക്ഷാമം രൂക്ഷം: കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങി

പല രീതിയില്‍ കെഎസ്ആര്‍ടിസിയെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി.
ഇന്ധനക്ഷാമം രൂക്ഷം: കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങി

തിരുവനന്തപുരം: ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി. ദീര്‍ഘദൂര ബസുകള്‍ പലതും വഴിയില്‍ കുടുങ്ങി. കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഞായറാഴ്ച സൂചന നല്‍കിയതിനു പിന്നാലെയാണിത്. 

ഡീസല്‍ ഇനത്തില്‍ മാത്രം 185 കോടി രൂപ കെഎസ്ആര്‍ടിസി നല്‍കാനുണ്ടെന്ന് കോര്‍പ്പറേഷന്‍ എംഡി ടോമിന്‍ തച്ചങ്കരി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു. സര്‍ക്കാരില്‍നിന്ന് 20 കോടി മാത്രമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് തികയാത്ത അവസ്ഥയാണെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ്  നല്‍കിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ സ്ഥിതി കൂടുതല്‍ ദയനീയമാണ്. പല ഡിപ്പോകളിലും ഡീസല്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ദീര്‍ഘദൂര ബസുകള്‍ പലതും ഇന്ധനക്ഷാമം മൂലം വഴിയില്‍ കുടുങ്ങിയിട്ടുണ്ട്. ബസിലെ ജീവനക്കാരും യാത്രക്കാരും യാത്രമുടങ്ങിയ അവസ്ഥയിലാണ്.

പല രീതിയില്‍ കെഎസ്ആര്‍ടിസിയെ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രതിസന്ധി. ഓണക്കാലത്ത് പ്രതിസന്ധി കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കും. തിരുവിതാംകൂര്‍ മേഖല പോലെ കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കുന്ന സ്ഥലങ്ങളില്‍ ഗതാഗതപ്രശ്‌നം ഉണ്ടായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com