കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കം; വീടുകളില്‍ നിന്ന് പാമ്പുകളെ പിടികൂടാന്‍ വിദഗ്ധ സംഘം 

55000 വോളന്റിയര്‍മാരുടെ സഹകരണത്തോടെയാണ് കുട്ടനാട്ടില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം നീളുന്ന ശുചീകരണയജ്ഞം നടത്തുന്നത്.
കുട്ടനാട്ടില്‍ ശുചീകരണ യജ്ഞത്തിന് നാളെ തുടക്കം; വീടുകളില്‍ നിന്ന് പാമ്പുകളെ പിടികൂടാന്‍ വിദഗ്ധ സംഘം 

ആലപ്പുഴ: പ്രളയത്തില്‍ കുട്ടനാട്ടിലെ വീടുകള്‍ക്കുള്ളില്‍ കയറിക്കൂടിയ പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദഗ്ധസംഘം. വെള്ളം കയറി നശിച്ച കുട്ടനാട്ടിലെ 50,000ത്തിലധികം വീടുകള്‍ ശുദ്ധീകരിച്ച് പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. 30 പേരുടെ വിദഗ്ധ സംഘമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. 

ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയറും (ഐഫോ) വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും (ഡബ്ല്യൂടിഐ) കേരളത്തില്‍ പാമ്പുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്വര എന്ന സംഘടനയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാഭരണകൂടവും വനംവകുപ്പും നേതൃത്വം നല്‍കും. 

55000 വോളന്റിയര്‍മാരുടെ സഹകരണത്തോടെയാണ് കുട്ടനാട്ടില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം നീളുന്ന ശുചീകരണയജ്ഞം നടത്തുന്നത്. വെള്ളമിറങ്ങുന്ന വീടുകളില്‍ പ്രത്യക്ഷപ്പെടുന്ന പാമ്പുകളെയും മറ്റു ജീവികളെയും ആളുകള്‍ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുള്ള
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com