തൃശ്ശൂര്‍ വനമേഖലയില്‍ സോയില്‍ പൈപ്പിങ്ങെന്ന അപൂര്‍വ പ്രതിഭാസം; ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുന്നു

നദിയൊഴുകും പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങള്‍ രുപപ്പെടുകയും അതിലൂടെ ദൃഡത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷ്ണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും
തൃശ്ശൂര്‍ വനമേഖലയില്‍ സോയില്‍ പൈപ്പിങ്ങെന്ന അപൂര്‍വ പ്രതിഭാസം; ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുന്നു

തൃശൂര്‍: ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ സോയില്‍ പൈപ്പിങ് എന്ന അപൂര്‍വ ഭൗമപ്രതിഭാസമുണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ് സ്ലൈഡ് പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.എസ്.ശ്രീകുമാര്‍, മണ്ണൂത്തി ഫോറസ്ട്രി കോളെജ് ഡീന്‍ ഡോ.കെ.വിദ്യാസാഗരന്‍ എന്നിവര്‍ അടങ്ങിയ വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍. 

ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. നദിയൊഴുകും പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങള്‍ രുപപ്പെടുകയും അതിലൂടെ ദൃഡത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷ്ണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവന്‍ ദുര്‍ബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും.

2008, 2013 വര്‍ഷങ്ങളില്‍ ഇടുക്കി, കണ്ണൂര്‍, പത്തനംതിട്ട, ജില്ലകളില്‍ ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. വരന്തരപ്പിള്ളിള്ളി പഞ്ചായത്തിലെ പുലിക്കണ്ണി, ചിമ്മിനി ഡാമിനടുത്തുള്ള എച്ചിപ്പാറ, പീച്ചിക്കടുത്തുള്ള പുത്തന്‍കാട്, വെട്ടുകാട്, എട്ടാംകല്ല് എന്നീ സ്ഥലങ്ങളിലാണ് കൊടകര മേഖലയുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ പഠനം നടത്തിയത്. 

ഇതില്‍ എട്ടാംകല്ല്‌, പുത്തന്‍കാട് ഭാഗത്താണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഇവിടെ 60 സെന്റീമീറ്റര്‍ വ്യാസമുള്ള ടണല്‍ ആണ് കണ്ടെത്തിയത് എന്ന് ഡോ.എസ്.ശ്രീകുമാര്‍ പറഞ്ഞു. സാധാരണ പുറമേക്ക് ഇവ ദൃശ്യമാകാറില്ല. എന്നാല്‍ ഇവിടെ ടണലിന്റെ ദ്വാരം തുറക്കുന്നതിന് മുന്നിലായി രണ്ട് മീറ്റര്‍ കനത്തില്‍ പശിമയുള്ള കളി മണ്ണിന്റെ ശേഖരം കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com