പ്രളയം: ദുരിതബാധിത മേഖലകളില്‍ സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കരുത്‌

പ്ര​ള​യ​ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ യൂ​ണി​ഫോം ധ​രി​ച്ചെ​ത്താ​ൻ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്റെ ഉ​ത്ത​ര​വ്.
പ്രളയം: ദുരിതബാധിത മേഖലകളില്‍ സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കരുത്‌

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ യൂ​ണി​ഫോം ധ​രി​ച്ചെ​ത്താ​ൻ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്റെ ഉ​ത്ത​ര​വ്. പ​ല​ കുട്ടികളുടെയും പു​സ്ത​ക​ങ്ങ​ളും നോ​ട്ടു​ബു​ക്കു​ക​ളും വ​സ്ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ ക്ലാ​സി​ൽ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെന്നും ഉത്തരവിൽ പറയുന്നു. 

സ്കൂ​ൾ പ​രി​സ​ര​വും ക്ലാ​സു​ക​ളും ശു​ചി​മു​റി​ക​ളും വൃ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​നാ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സാ​ഹ​ച​ര്യ​വും സ്കൂ​ളു​ക​ളി​ൽ ഇ​ല്ലെ​ന്നും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​ന​ക​ളും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണം. അ​തു​പോ​ലെ, ഉ​ച്ച​ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​ത് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു നു​ണ്‍ മീ​ൽ ഓ​ഫീ​സ​ർ​മാ​രും ഉ​റ​പ്പു വ​രു​ത്ത​ണം. 

എ​ല്ലാ സ്കൂ​ളു​ക​ളും ഈ ​നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സി​ബി​എ​സ്ഇ റീ​ജ​ണ​ൽ ഓ​ഫീ​സ​ർ​മാ​രും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രും ജി​ല്ലാ ക​ള​ക്ട​ർ​മാ​രും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സ്കൂ​ളി​ലെ​ത്തു​ന്ന ഏ​തെ​ങ്കി​ലും കു​ട്ടി​ക്ക് പ്ര​ത്യേ​കം സ​ഹാ​യ​മോ പ​രി​ഗ​ണ​ന​യോ ആ​വ​ശ്യ​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ക്കാ​ര്യം ഉ​ട​നെ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​താ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com