പ്രളയബാധിത ധനസഹായം: പതിനായിരം രൂപ നാളെ മുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

പ്രളയബാധിതര്‍ക്കുള്ള സഹായധനം  പതിനായിരം രൂപ നാളെ മുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
പ്രളയബാധിത ധനസഹായം: പതിനായിരം രൂപ നാളെ മുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള സഹായധനം ഉടന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ബാങ്ക് പ്രവൃത്തിദിനം മുതല്‍ തുക വിതരണം ചെയ്യുന്നതു തുടങ്ങണമെന്ന് കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

ക്യാംപില്‍നിന്നു മടങ്ങുന്നവരുടെ അക്കൗണ്ടിലേക്കു 10,000 രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. അര്‍ഹര്‍ വിശദാംശങ്ങള്‍ റവന്യു അധികൃതരെ അറിയിക്കണമെന്നും മടങ്ങിയവര്‍ക്കും സഹായം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു. ഇതിനുപുറമെ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്. വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തില്‍ നടക്കുന്നു. ഇനി 56,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് കണക്ഷന്‍ പുനഃസ്ഥാപിക്കാനുളളതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com