ഷഹീന്‍ വധം:പ്രതിയെ കുടുക്കിയത് അതിബുദ്ധി, സമരത്തിന് നേതൃത്വം നല്‍കി, നഷ്ടം തങ്ങള്‍ക്കാണന്ന് പറഞ്ഞ് പൊലീസിന് നേരെ തട്ടിക്കയറി നാടകവും കളിച്ചു

മേലാറ്റൂരില്‍ ഒന്‍പതു വയസുകാരനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുടുക്കിയത് അതിബുദ്ധി.
ഷഹീന്‍ വധം:പ്രതിയെ കുടുക്കിയത് അതിബുദ്ധി, സമരത്തിന് നേതൃത്വം നല്‍കി, നഷ്ടം തങ്ങള്‍ക്കാണന്ന് പറഞ്ഞ് പൊലീസിന് നേരെ തട്ടിക്കയറി നാടകവും കളിച്ചു

മലപ്പുറം:  മേലാറ്റൂരില്‍ ഒന്‍പതു വയസുകാരനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുടുക്കിയത് അതിബുദ്ധി. ഷഹീനെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാക്കളേയും ജനപ്രതിനിധികളെ കാണാനെത്തിയത് പിതൃസഹോദരനായ മംഗരത്തൊടി മുഹമ്മദ് തന്നെയാണ്.അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡിവൈ.എസ്.പിയോട് തന്നെ പലവട്ടം ഇദ്ദേഹം പരാതിപ്പെടുകയും ചെയ്തു. 

ഒന്‍പതു വയസുകാരന്‍ മുഹമ്മദ് ഷഹീനെ ആനക്കയം പാലത്തില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ ശേഷം പ്രതി മുഹമ്മദ് നേരേ പോയത് ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്താനാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന പരാതിയുമായി  പിന്നാലെ സ്ഥലം എംഎല്‍എ പി. ഉബൈദുല്ലയെ കാണാന്‍ മുന്നിലുണ്ടായതും പ്രതി മുഹദാണ്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും മഞ്ഞളാംകുഴി അലി എംഎല്‍എ അടക്കമുളളവരെ കണ്ടും പൊലീസിനെതിരെ പരാതിപ്പെട്ടതും പ്രതിയാണ്. 

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രനെ ഇടക്കിടെ ഫോണില്‍ വിളിച്ച് അന്വേഷണത്തിലെ അതൃപ്തി അറിയിച്ചതും പ്രതിയാണ്. മുഹമ്മദ് ഷഹീന്റെ തിരോധാനത്തില്‍ പൊലീസ് ആത്മാര്‍ഥമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് മേലാറ്റൂര്‍ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിന് നേതൃത്വം നല്‍കാനും മുഹമ്മദുണ്ടായിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് മറ്റു സമരനേതാക്കളെല്ലാം പിന്നോട്ടു പോയപ്പോഴും കുട്ടിയെ കാണാതായതിന്റെ നഷ്ടം തങ്ങള്‍ക്കാണന്ന് പറഞ്ഞ് പൊലീസിന് നേരെ തട്ടിക്കയറി നാടകം കളിച്ചതും പ്രതി മുഹമ്മദാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com