സംസ്ഥാനത്തെ നടുക്കിയ മഹാപ്രളയം സിനിമയാകുന്നു: കൊല്ലവര്‍ഷം 1193 

നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം 1193 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.  
സംസ്ഥാനത്തെ നടുക്കിയ മഹാപ്രളയം സിനിമയാകുന്നു: കൊല്ലവര്‍ഷം 1193 

കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയനാളുകളാണ് കഴിഞ്ഞ് പോയത്. ഈ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമല്‍ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവര്‍ഷം 1193 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.  

2015 ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ' ചെന്നൈ വാരം' എന്ന തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവര്‍ത്തകര്‍, കേരളത്തിലെ മഹാപ്രളയത്തിനൊപ്പം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് 'കൊല്ലവര്‍ഷം 1193' ഒരുക്കുന്നത്. 

'ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയായിരുന്നു 'ചെന്നൈ വാരം'. പരിചയമുള്ളവരും അല്ലാത്തവരുമായിട്ടെല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, എന്തുകൊണ്ട് തമിഴ് എന്ന്.. അതും ആദ്യ ചിത്രം... ഉത്തരം ലളിതമായിരുന്നു, ഞാന്‍ എഴുതിയ ഓരോ വരികളിലെയും വികാരങ്ങള്‍ ആ ജനതക്കെ മനസ്സിലാകൂ..കാരണം അവരായിരുന്നു അത് നേരില്‍ അനുഭവിച്ചത്'- സംവിധായകന്‍ പറഞ്ഞു.

'ഒരുവര്‍ഷം കഴിഞ്ഞു, ഞാന്‍ കേട്ടറിഞ്ഞതെന്തോ, അത് ഞാന്‍ അടക്കം നമ്മള്‍ എല്ലാവരും നേരിട്ടനുഭവിക്കുന്നതു സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു. ഒരു പക്ഷേ ചെന്നൈ നേരിട്ടതിനേക്കാള്‍ പലയിരട്ടി നാം അനുഭവിച്ചു... പക്ഷെ അപ്പോഴും നമ്മളെല്ലാവരും കൂടെ നിന്നു... ജാതി മറന്ന്, നിറം മറന്ന്, രാഷ്ട്രീയം മറന്ന്... എന്റെ നാടിനു വേണ്ടിയെന്ന് ഞാനും നീയും പറഞ്ഞു.

എന്റെ സംവിധാനത്തിലെ ആദ്യ സിനിമക്ക് തിരക്കഥയെഴുത്തില്‍ എവിടെയൊക്കെയോ എന്റെ നാടും ഉള്‍പ്പെട്ടു.. നാം അറിഞ്ഞത് ലോകം അറിയാനും... നാം ചേര്‍ത്തത് ലോകത്തെ അറിയിക്കാനും തോന്നി... ചെന്നൈ വാരത്തില്‍ ചില തിരുത്തലുകളും കൂട്ടിക്കിച്ചേര്‍ക്കലുകള്‍ക്കും ശേഷം ഞാന്‍ 'കൊല്ലവര്‍ഷം 1193' ല്‍ എത്തിയിരിക്കുകയാണ്.എല്ലാവരും അനുഗ്രഹിക്കുക...ചിലപ്പോഴെങ്കിലും എന്റെ വരികളില്‍ ഞാന്‍ നമ്മള്‍ പലരെയും കാണുന്നുണ്ട്.'- അമല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com