കേരള തീരത്തുൾപ്പെടെ ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th August 2018 07:39 PM |
Last Updated: 28th August 2018 07:39 PM | A+A A- |

തിരുവനന്തപുരം: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക്പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബി കടലിെന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ അറബി കടലിെന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ അടുത്ത 24 മണിക്കൂർ വരെ മുന്നറിയിപ്പ് ബാധകമായിരിക്കും.