ആകെയുള്ളത് പശുക്കിടാവ് മാത്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി അറുപത്തിയെട്ടുകാരി

ആകെയുള്ളത് പശുക്കിടാവ് മാത്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി അറുപത്തിയെട്ടുകാരി
ആകെയുള്ളത് പശുക്കിടാവ് മാത്രം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി അറുപത്തിയെട്ടുകാരി

വടകര: തന്റെ വീട്ടില്‍ ഇപ്പോള്‍ നല്‍കാനുള്ള ഏക വിലപ്പിടിപ്പുള്ളത് ഒരു പശുക്കിടാവ് മാത്രമാണ് ഉള്ളത്. ഇതേ എനിക്കിപ്പോള്‍ നല്‍കാന്‍ കഴിയു.  ഒരു വലിയ കാര്യത്തിനുവേണ്ടി എനിക്ക് ചെയ്യാനാവുന്നത് ചെയ്യുന്നു എന്നു മാത്രം.  ഇത് വലിയ ത്യാഗമൊന്നുമല്ലെന്നും എനിക്കറിയാം'  പ്രാരബ്ധങ്ങള്‍ ഏറെയുണ്ടെങ്കിലും ഓമനിച്ചുവളര്‍ത്തിയ രണ്ടര വയസ്സുള്ള പശുക്കിടാവിനെ ഏല്‍പ്പിക്കുമ്പോള്‍ കീഴല്‍ സ്വദേശി കേളോത്ത് രാധ പറഞ്ഞു.

കുടുംബത്തിന്റെ വരുമാന മാര്‍ഗം കൂടിയായ തന്റെ പശുക്കിടാവിനെയാണ് പ്രളയക്കെടുതിയില്‍ ജീവിതം വഴിമുട്ടിയവര്‍ക്ക് തുണയാകാന്‍ രാധ നല്‍കിയത്. ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പുരോഗമനപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച  സി കണ്ണന്റെ ഭാര്യയാണ് രാധ. അവര്‍ക്ക് മക്കളില്ല. ശാരീരിക വൈകല്യം നേരിടുന്ന സഹോദന്റെയും രോഗദുരിതങ്ങളില്‍ വലയുന്ന സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ് അറുപത്തിയെട്ടുകാരിയായ രാധ ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് കഴിയുന്നത്.  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്ന വിവരമറിഞ്ഞാണ് നാടിന് മാതൃകയായ തീരുമാനം അവര്‍ എടുത്തത്.  'പ്രളയത്തിന്റെ ദുരിത വാര്‍ത്തകള്‍ അറിഞ്ഞശേഷം ദിവസങ്ങളായി മനസ്സിന് വല്ലാത്ത ആധിയാണ്' പശുവിന്റെ കയര്‍ത്തുമ്പ് കൈമാറവെ രാധ പറഞ്ഞു. പശുവിനെ പരസ്യ ലേലത്തിന് വച്ച ശേഷം 17,500 രൂപ ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com