പ്രളയവും, പ്രത്യാഘാതങ്ങളും പഠിക്കും, വിദഗ്ധ സംഘം എത്തുന്നു

മഴയ്ക്ക് ആനുപാതികമായി വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് സെന്റര്‍ നേരത്തെ പഠനം നടത്തിയിരുന്നു
പ്രളയവും, പ്രത്യാഘാതങ്ങളും പഠിക്കും, വിദഗ്ധ സംഘം എത്തുന്നു

തിരുവനന്തപുരം: പ്രളയത്തെ കുറിച്ച് വിശദമായ പഠനം നടത്താന്‍ വിദഗ്ധര്‍ എത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ നിന്നുള്ള സംഘമാണ് ഡാമുകള്‍ തുറന്നു വിട്ടതിനെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതിനായി എത്തുന്നത്. 

മഴയ്ക്ക് ആനുപാതികമായി വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയെ കുറിച്ച് സെന്റര്‍ നേരത്തെ പഠനം നടത്തിയിരുന്നു. ഇതിനൊപ്പം ഡാമിലെ വെള്ളത്തിന്റെ അളവ് കൂടി പരിഗണിച്ചായിരിക്കും ഇനിയുള്ള പഠനം. പത്ത് പേര്‍ അടങ്ങുന്ന സംഘത്തെയാണ്  നിയമിക്കുന്നത്. 

ആറ് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതിശക്തമായ മഴയും ഡാമില്‍ നിന്നും എത്തിയ വലിയ അളവിലെ വെള്ളവുമാണ് പ്രളയത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ഇതിന് പുറമെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസും പഠനം നടത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com