സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ എലിപ്പനി ബാധ മുന്നറിയിപ്പ് 

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ എലിപ്പനി ബാധ മുന്നറിയിപ്പ് 

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്

തിരുവനന്തപുരം: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്. പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉൾപ്പടെ പകർച്ച വ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് ഐഎംഎ സംഘത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍  ആരോഗ്യവകുപ്പിന്റെ എലിപ്പനി ബാധ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

പ്രളയത്തിനു ശേഷമുള്ള അവസ്ഥ അതീവ ഗുരുതരമാണെന്നും ജന്തുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും പടരാൻ സാധ്യത ഏറെയാണെന്നും മുന്നറിയിപ്പുണ്ട്. കന്നുകാലികളുടേത് ഉള്‍പ്പെടെ ഒഴുകി നടക്കുന്ന ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ ജലവുമായി ഇതിനോടകം തന്നെ കലർന്നുകഴിഞ്ഞെന്നും  ഈ ഘട്ടത്തിൽ  മഹാമാരികള്‍ക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com