ഇനി ഡാം കണ്ട് സഞ്ചരിക്കാം ; ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്ക് മുകളിലൂടെ ഇന്നു മുതൽ ബസ് സർവീസ് 

ചെറുതോണി പാലത്തിലൂടെ വാഹനങ്ങൾ ഓടിക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ, പകരം സംവിധാനം എന്ന നിലയിലാണ് സർവീസ് 
ഇനി ഡാം കണ്ട് സഞ്ചരിക്കാം ; ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്ക് മുകളിലൂടെ ഇന്നു മുതൽ ബസ് സർവീസ് 

ഇടുക്കി : ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്ക് മുകളിലൂടെ ഇന്നു മുതൽ ബസ് സർവീസ് നടത്തും. പ്രളയത്തെ തുടർന്ന് ചെറുതോണി പാലത്തിലൂടെ വാഹനങ്ങൾ ഓടിക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ, പകരം സംവിധാനം എന്ന നിലയിലാണ് ബസുകൾ സർവീസ് നടത്തുന്നത്.  തൊടുപുഴ ഡിപ്പോയിൽ നിന്ന് കട്ടപ്പനയിലേക്കുള്ള രണ്ട് കെഎസ്ആർടിസി ബസുകളാണ് കുളമാവ്, ചെറുതോണി വഴി ഡാമുകൾക്കു മുകളിലൂടെ ഓടുക. 

കട്ടപ്പനയിൽ നിന്നും പുലർച്ചെ അഞ്ചു മുതൽ വൈകിട്ട് 5.20 വരെ തൊടുപുഴയിലേക്കും, തൊടുപുഴയിൽ നിന്നു രാവിലെ 6.10 മുതൽ വൈകുന്നേരം 6.40 വരെ കട്ടപ്പനയിലേക്കും ഓരോ മണിക്കൂർ ഇടവിട്ട് സർവീസ് ഉണ്ടാകും. കുളമാവ് അണക്കെട്ടിനു മുകളിലൂടെ വാഹനങ്ങൾ കടത്തിവിടുമെങ്കിലും ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല. 

എന്നാൽ 1992ൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ അണക്കെട്ടുകൾക്കു മുകളിലൂടെ ബസ് സർവീസ് നടത്തിയിരുന്നു. 
ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ ഇപ്പോഴും തുറന്നിരിക്കുകയാണ്. ഇന്നലെ മുതൽ തൊടുപുഴ – ഏലപ്പാറ റൂട്ടിലും ബസ് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങൾക്ക് അത്യാവശ്യ സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com