ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ഇനി നിര്‍മ്മാണം വേണ്ടെന്ന് ഉത്തരവ്; തകര്‍ന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും പുനര്‍നിര്‍മാണവും വിലക്കി

ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശാസ്ത്രീയ പഠനം നടത്തിയശേഷം അനുയോജ്യമെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളില്‍ മാത്രമായിരിക്കും നിര്‍മാണം  അനുവദിക്കൂക
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ഇനി നിര്‍മ്മാണം വേണ്ടെന്ന് ഉത്തരവ്; തകര്‍ന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും പുനര്‍നിര്‍മാണവും വിലക്കി

തിരുവനന്തപുരം: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മാണം തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ്. മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍ മേഖലയില്‍ ശാസ്ത്രീയ പഠനം നടത്തിയശേഷം അനുയോജ്യമെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളില്‍ മാത്രമായിരിക്കും നിര്‍മാണം  അനുവദിക്കൂക. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ മാപ്പിങ് നടത്തി നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ശാസ്ത്രീയ പരിശോധന നടക്കുക. 

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് ഉത്തരവ്. ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും ഇവിടങ്ങളില്‍ താത്കാലികമായെങ്കിലും നിര്‍മാണം നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ തടയണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ജില്ലാ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com