എല്ലാവരും കൂടി അങ്ങ് ഇറങ്ങി; കുട്ടനാട്ടില്‍ മുക്കാല്‍ മണിക്കൂറില്‍ വീട് ക്ലീന്‍

വീട് വൃത്തിയാക്കാന്‍ വീട്ടുകാരും നാട്ടുകാരും ഒപ്പം സന്നദ്ധ പ്രവര്‍ത്തകരും എത്തിയതോടെ എല്ലാം വീടുകള്‍ അതിവേഗം ക്ലീനായിത്തുടങ്ങി
എല്ലാവരും കൂടി അങ്ങ് ഇറങ്ങി; കുട്ടനാട്ടില്‍ മുക്കാല്‍ മണിക്കൂറില്‍ വീട് ക്ലീന്‍


ആലപ്പുഴ; മുഖ്യമന്ത്രി പറഞ്ഞപോലെ എല്ലാവരും കൂടി അങ്ങ് ഇറങ്ങിയപ്പോള്‍ പ്രളയത്തില്‍ ചളിമൂടിക്കിടന്ന കുട്ടനാട്ടിലെ വീടുകള്‍ വളരെപ്പെട്ടെന്ന് ശരിയായിത്തുടങ്ങി. വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ നിരവധി പേര്‍ എത്തിയതോടെ ഒരുമണിക്കൂറില്‍ താഴെ മാത്രം സമയമെടുത്താണ് പല വീടുകളും വൃത്തിയായത്. പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് നേരത്തെ വെള്ളമിറങ്ങിയെങ്കിലും കുട്ടനാട് വെള്ളത്തിനടിയിലായിരുന്നു. വീട് വൃത്തിയാക്കാന്‍ വീട്ടുകാരും നാട്ടുകാരും ഒപ്പം സന്നദ്ധ പ്രവര്‍ത്തകരും എത്തിയതോടെ എല്ലാം വീടുകള്‍ അതിവേഗം ക്ലീനായിത്തുടങ്ങി. 

കുട്ടനാട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുക്കാല്‍ലക്ഷത്തോളം പേരാണ് എത്തിയത്. കേരളം ഒന്നിച്ച് കൂടെ നിന്നതോടെ ഒരു മാസത്തിലേറെയായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുട്ടനാടിന് പുതുജീവന്‍ വെച്ചിരിക്കുകയാണ്. എല്ലാ വീടുകളും മൂന്ന് ദിവസത്തിനുള്ളില്‍ വൃത്തിയാക്കുകയാണ് ലക്ഷ്യം. വീട് വൃത്തിയാക്കലിനായി മന്ത്രിമാര്‍ രംഗത്തെത്തിയതോടെ നാട്ടുകാരും ഉഷാറായി.

കുട്ടനാട്ടിലെ 15 പഞ്ചായത്തുകളിലായി ആദ്യദിനം 20,000ത്തോളം വീടുകള്‍ വൃത്തിയാക്കി. മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവര്‍ക്കൊപ്പം എം.എല്‍.എ.മാരും ജനപ്രതിനിധികളും ശുചീകരണത്തിനിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com