കുന്നംകുളം; കലുങ്കില്‍ ഇടിച്ച് ചരിഞ്ഞ കാറിന്റെ സ്റ്റിയറിങ്ങിന് ഇടയില്‍ കുടുങ്ങി ഒന്നര വയസുകാരി മരിച്ചു. പത്തനംതിട്ട ഓതറ തലപ്പാല വീട്ടില്‍ വിബിന്റെയും പ്രവീണയുടേയും മകള്‍ നക്ഷത്രയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ചൊവ്വന്നൂരിലാണ് അപകടമുണ്ടായത്. അമ്മ പ്രവീണയുടെ സഹോദരനൊപ്പം കാറിന്റെ മുന്‍ സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്നു നക്ഷത്ര. കാര്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ കലുങ്കിലിടിച്ച് വണ്ടി ചരിഞ്ഞു. ഇതിനിടെ നക്ഷത്ര സ്റ്റിയറിങ്ങിന് ഇടയില്‍ കുടുങ്ങുകയായിരുന്നു. വാരിയെല്ലുകള്‍ക്ക് പരുക്കേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ